ചോരക്കുഞ്ഞിനെ ചവറുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
പിറന്ന് മണിക്കൂറുകള്‍ മാത്രം പിന്നിട്ട പെണ്‍കുഞ്ഞിനെ ചവറുകൂനയില്‍ ഉപക്ഷിച്ച നിലയില്‍ കണ്ടെത്തി. ഭോപ്പാലിലെ ദീപശിഖ സ്കൂളിന് സമീപമുള്ള ചവറുകൂനയില്‍ നിന്ന് കരച്ചില് കേട്ട സമീപവാസിയായ യുവതിയാണ് കുഞ്ഞിനെ കണ്ടെത്തിയത്. വസ്ത്രങ്ങളൊന്നുമില്ലാതെ ഉറുമ്പരിച്ച അവസ്ഥയിലായിരുന്നു കുഞ്ഞ്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയെങ്കിലും അസുഖബാധിതയായ അവര്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, അസുഖം ഭേദമായതിനുശേഷം മാതാവിനെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിക്കാനുണ്ടായ കാരണം വ്യക്തമല്ല. പെണ്‍കുഞ്ഞിനെ വേണ്ടെന്ന പൊതുവേയുള്ള മനോഭാവമാകാം കാരണമെന്ന് കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha