കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്
വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. 2012ല്‍ മാത്രം ആറ് ലക്ഷം കോടി രൂപയുടെ (94.76 ബില്യണ്‍ ഡോളര്‍) കള്ളപ്പണമാണ് ഇന്ത്യ നിക്ഷേപിച്ചത്. ചൈനയാണ് ഒന്നാം സ്ഥാനത്ത്, 249.57 ബില്യണ്‍ ഡോളര്‍. 122.86 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി റഷ്യ തൊട്ടുപിന്നിലുണ്ട്. 2003 മുതല്‍ 2012വരെയുള്ള കണക്ക് അനുസരിച്ച് 28 ലക്ഷം കോടി രൂപയുടെ വര്‍ദ്ധന കള്ളപ്പണ നിക്ഷേപത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് ഗ്ലോബലല് ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സാമ്പത്തിക ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2012ല്‍ വികസ്വരരാജ്യങ്ങളില്‍ നിന്ന് അനധികൃതമായി നിക്ഷേപിച്ചത് 991.2 ബില്യണ്‍ ഡോളറാണ്. ഇതിന്റെ പത്തുശതമാനം ഇന്ത്യയുടെ സംഭാവനയാണ്. 2003നും 2012നും ഇടയ്ക്ക് വികസ്വര സമ്പദ്വ്യവസ്ഥകളില് നിന്ന് കള്ളപ്പണ നിക്ഷേപമായി ഒഴുകിയത് 6.6 ട്രില്യണ്‍ ഡോളറാണ്. ഇതില്‍ 439.59 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിന്ന് മാത്രമുള്ളതാണ്. പത്തു വര്‍ഷത്തെ കണക്ക് എടുത്താല്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ്. ചൈന(1.25 ട്രില്യണ്‍ ഡോളര്‍), റഷ്യ (973 ബില്യണ്‍), മെക്സിക്കോ (514.26 ബില്യണ്‍) എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍.
ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം 4479 കോടി രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha