പട്ടിണി മൂലം സൊമാലിയയില്‍ മരിച്ചത് രണ്ടര ലക്ഷത്തോളം പേര്‍
രണ്ട് വര്‍ഷത്തിനിടെ സൊമാലിയയില്‍ പട്ടിണിമൂലം മരിച്ചത് രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരം പേര്‍. മരിച്ചവരില്‍ അധികവും അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടന്ന പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം. കൊടിയ വരള്‍ച്ചയും അധികാര മത്സരങ്ങളുമാണ് ഇത്രവലിയ ദുരന്തത്തിന് കാരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു കൂടാതെ പ്രദേശിക ഭരണകൂടം വിദേശ സഹായം വേണ്ടെന്നു വച്ചതും മരണ സംഖ്യ ഉയരാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ ഇരുപത്‌് വര്‍ഷത്തിലെ ഏറ്റവും വലിയ ദുരന്തമാണിത്.
2011 ല്‍ സൊമാലിയയില്‍ ക്ഷാമമുള്ളതായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു എന്നാല്‍ രാജ്യത്തെ അല്‍ഖൈ്വയ്‌ദ ബന്ധമുള്ള ചില സംഘടനകള്‍ ഇത് നിഷേധിക്കുകയും വിദേശ സഹായം സ്വീകരിക്കുന്നത് നിരോധിക്കുകയും ചെയ്‌തു. 1992 ല്‍ ഉണ്ടായ ക്ഷാമത്തില്‍ രണ്ട് ലക്ഷത്തോളം പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha