ഇന്ത്യന്‍ വംശജന് ഡോ.വിവേക് മൂര്‍ത്തി യു.എസ് സര്ജന് ജനറല്‍
അമേരിക്കയുടെ സര്ജന് ജനറലായി ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍ ഡോ.വിവേക് മൂര്‍ത്തിയെ (37)? നിയമിച്ചു. മൂര്‍ത്തിയുടെ നിയമനത്തിന് യു.എസ് സെനറ്റ് അംഗീകാരം നല്കി. 51 പേര് അനുകൂലിച്ചപ്പോള്‍ 43 പേര് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ അധ്യാപകനായ വിവേക് ബോസ്റ്റണ്‍ ബ്രിഹം ആന്‍ഡ് വിമണ്‍സ് ആശുപത്രിയിലെ ഡോക്ടറാണ്.
2009 മുതല്‍ ഇദ്ദേഹം ഡോക്ടേഴ്സ് ഓഫ് അമേരിക്ക എന്ന സംഘടനയുടെ പ്രസിഡന്റാണ്. 2011 മുതല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശകസമിതി മെംബറുമാണ്.
https://www.facebook.com/Malayalivartha