മരണം അഭിനയിച്ച സല്മാന് ജീവന് തിരിച്ചുകിട്ടി
ക്ലാസില്‍ പ്രഥമ ശിശ്രൂഷയെക്കുറിച്ച് അധ്യാപകന് പഠിപ്പിച്ചുകൊണ്ടിരിുന്നപ്പോഴാണ് ഒരു അലര്‍ച്ചകേട്ടത്. നാലുപേര്‍ തോക്കുമായി ക്ലാസിലേക്ക് ഓടിവരുന്നത് കണ്ടപ്പോഴെ ഞങ്ങളെല്ലാം നടുങ്ങി. അധ്യാപകന് ഞങ്ങളോട് ബഞ്ചിനടിയില്‍ ഒളിക്കാന്‍ പറഞ്ഞതിനു പിന്നാലെ കാതടപ്പിക്കുന്ന വെടിയൊച്ചകളുടെ ശബ്ദ്ദമാണ് പിന്നീട് കേട്ടത്. ബെഞ്ചിനടിയില്‍ കുട്ടികളുണ്ട്, അവരെ ഇല്ലാതാക്കു എന്ന തീവ്രവാദികളുടെ ശബ്ദവും എനിക്ക് കേള്‍ക്കാം. കൂടെ കൂട്ടുകാരുടെ നിലവിളി ശബ്ദവും. കാലിന് വെടിയേറ്റ ഞാന്‍ നിലത്ത് വീണു. തീവ്രവാദി ആക്രമണത്തിനിരയായ പെഷവാറിലെ സൈനിക സ്കൂള്‍ വിദ്യാര്‍ഥി സല്‍മാന്റെ വാക്കുകളാണിത്.
എന്റെ കണ്ണില്‍ നിറഞ്ഞതു കണ്ണുനീരായിരുന്നില്ല, രക്തമായിരുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന കൂട്ടുകാര്‍ക്ക് നടുവീലൂടെമരണം അടിവെച്ചടിവെച്ചു വരുന്നതു ഞാന്‍ അറിയുന്നുണ്ടായിരുന്നു. എങ്ങോ വായിച്ച കഥ മിന്നല്പ്പണര്പോലെയാണ് മനസില്‍ തെളിഞ്ഞത്. വേദന കടിച്ചമര്‍ത്തി മരണം അഭിനയിച്ചു മരണത്തെ നേരിടാന്‍ ഞാന്‍ തീരുമാനിച്ചു.
രക്ഷപ്പെടാന്‍ ഞാന്‍ തീരുമാനിച്ചു. കുട്ടികളെ തെരഞ്ഞുവന്നയാള് വെടിവയ്ക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. വെടിയൊച്ച നിലച്ച ശേഷം ഒരുവിധം നിരങ്ങിനീങ്ങിയാണ് അടുത്ത മുറിയിലെത്തിയത്. അവിടെയും കണ്ടത് ജഡങ്ങളാണ്. കൂട്ടുകാര്‍ ഓരോരുത്തരായി മരിച്ചത് കണ്ടതോടെ ധൈര്യം നഷ്ടമായി.ര ക്തം വാര്‍ന്നതോടെ ഞാന്‍ അവശനായി. അവസാനം ബോധ രഹിതനായി. പീന്നീട് ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ ആശുപത്രി കിടക്കയിലായിരുന്നവെന്ന് സല്മാന് പറഞ്ഞു. കാലുകള്‍ക്ക് വെടിയേറ്റ സല്മാന് ലേഡി റീഡിങ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha