പെഷവാര്‍ അക്രമണത്തിന്റെ പിന്നില്‍ ഇന്ത്യയെന്ന് പര്‍വേസ് മുഷാറഫ്
താലിബാന് ഭീകരര്‍ നടത്തിയ കൂട്ടക്കുരുതി ഇന്ത്യയുടെ അറിവോടെയായിരുന്നെന്ന് പാകിസ്ഥാന് മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ്. ഇന്ത്യയുടെയും അഫ്ഗാന്റെയും പിന്തുണയോടെയാണ് പാക് താലിബാന് കമാന്‍ഡര്‍ പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്നും മുഷാറഫ് കുറ്റപ്പെടുത്തി.
ഭീകരര്‍ക്ക് പരിശീലനം നല്‍കിയത് ഇന്ത്യയാണെന്ന് മുഷറഫ് ആരോപിച്ചു. പെഷവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് ഇന്ത്യ നല്കിയ പിന്തുണയെ പാക് നേതാക്കള്‍ പ്രശംസിച്ചതിനു പിന്നാലെയാണ് മുഷാറഫിന്റെ വിവാദ പ്രസ്താവന. അയാള്‍ക്ക് അഫ്ഗാനിലെ മുന്‍ കര്‍സായി സര്‍ക്കാരിന്റെയും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ \'റാ\'യുടെയും പിന്തുണയുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടന്നും മുഷറഫ് പറഞ്ഞു. പാക് താലിബാന്റെ കമാന്‍ഡറായ മൗലാനാ ഫസലുള്ള അഫ്ഗാനിലാണ് ഉള്ളതെന്നും മുഷറഫ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha