വികാര്‍ ലിബി ലെയിന്‍ ഇംഗ്ലണ്ടിലെ ആദ്യ വനിതാ ബിഷപ്പ്
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്റ്റോക്ക് പോര്‍ട്ടിലെ അടുത്ത ബിഷപ്പിനെ പ്രഖ്യാപിച്ചു. വികാര്‍ ലിബി ലെയിന്‍ എന്ന വനിതയാണ് ഇനി സ്റ്റോക്ക് പോര്‍ട്ടിലെ ബിഷപ്പ്. ഇതോടെ ആംഗ്ലിക്കന്‍ സഭയുടെ ആദ്യ വനിതാ ബിഷപ്പെന്ന ബഹുമതിയും ലെയിനിന് സ്വന്തമാകും. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സംഭാഷണങ്ങള്ക്കുമൊടുവിലാണ് വനിതയെ ബിഷപ്പായി നിയമിക്കാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തീരുമാനമെടുത്തത്. സഭയുടെ ചരിത്രപരമായ മൂഹൂര്ത്തമാണിതെന്നും തീരുമാനത്തില്‍ അതിരുകവിഞ്ഞ സന്തോഷമുണ്ടെന്നും ലെയിന്‍ പ്രതികരിച്ചു.
ആംഗ്ലിക്കന്‍ സഭയ്ക്ക് ലോകമെമ്പാടുമുള്ള 165 രാജ്യങ്ങളിലെ വിശ്വാസികളുടെ നേതൃത്വം കഴിഞ്ഞമാസമാണ് വനിതാ ബിഷപ്പിനെ നിയമിക്കുന്നതിനുള്ള അംഗീകാരം നല്‍കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഉപരിമണ്ഡലമായ പ്രഭുസഭയില്‍ വനിതാ ബിഷപ്പുമാര്‍ക്ക് ഇനിമുതല്‍ അംഗത്വം നല്കുന്ന നിയമം ഈയാഴ്ച ഉണ്ടാകുമെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha