ഓഡിറ്റോറിയത്തിലെ മുഴുവന്‍ കുട്ടികളെയും ഞങ്ങള്‍ കൊന്നു, ഇനിയെന്താണ് ചെയ്യേണ്ടത്... താലിബാന് ഭീകരരുടെ സംഭാഷണം ലോകത്തെ ഞെട്ടിക്കുന്നു
ഓഡിറ്റോറിയത്തിലെ മുഴുവന്‍ കുട്ടികളെയും ഞങ്ങള്‍ കൊന്നു. ഇനിയെന്താണ് ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം പെഷാവറിലെ സ്കൂളില്‍ കുഞ്ഞുങ്ങളെ കൂട്ടക്കുരുതി ചെയ്ത താലിബാന് ഭീകരരുടെ സംഭാഷണം പുറത്തായി. അഫ്ഗാനിസ്ഥാനില്‍ നിന്നും ആക്രമണത്തെ നിയന്ത്രിച്ച ആളോടായിരുന്നു ഭീകരരില്‍ ഒരാളുടെ ചോദ്യം. അതിനു ലഭിച്ച മറുപടി ഇങ്ങനെ: സൈനികര്‍ക്കായി കാത്തിരിക്കുക. സ്വയം പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് അവരെ കൊല്ലുക.
പാക്കിസ്ഥാനിലെ പ്രമുഖ പത്രം ഡോണ്‍ ആണ് ഈ സംഭാഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്. അവശേഷിച്ച രണ്ടു ചാവേറുകള്‍ സൈനികരെ ആക്രമിക്കുന്നതിനു മുമ്പായിരുന്നു ഈ സംഭാഷണം. പാക്ക് സൈനിക മേധാവി റഹില്‍ ഷരീഫ് അഫ്ഗാന് ഇന്റലിജന്റസുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നുമാണ് ഇത് ലഭിച്ചത്.
പാക്ക് താലിബാന് നേതാവ് മുല്ല ഫസലുല്ല, ഉമര്‍ നരായ്, അബുസര്‍, ഉമര്‍ ലീഫ എന്നിവരാണ് ആക്രമണത്തെ നിയന്ത്രിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമണം അപ്പപ്പോള്‍ നിയന്ത്രിച്ചത് ഉമര്‍ നരായ് എന്ന നേതാവാണെന്നും വ്യക്തമായിട്ടുണ്ട്. പാക്ക് താലിബാന്റ ശക്തി കേന്ദ്രമായ ബൈര്‍ പ്രവിശ്യയില്‍ നിന്നായിരുന്നു ഭീകരര്‍ക്ക് സന്ദേശം ലഭിച്ചിരുന്നത്.
132 കുട്ടികള്‍ ഉള്‍പ്പെടെ ഭീകരാക്രമണത്തില്‍ 157 പേരാണ് കൊല്ലപ്പെട്ടത്. സ്കൂള്‍ അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ മറ്റു 16 പേര് മരിച്ചു. ആക്രമണം നടത്തിയ ഒന്‍പതു ഭീകരരും കൊല്ലപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha