ആട്ടിറച്ചിക്കു പകരം കുറുക്കന്റെ മാംസം: ചൈനയില്‍ 900 കച്ചവടക്കാര്‍ അറസ്റ്റില്‍
ഭക്ഷ്യയോഗ്യമല്ലാത്ത മാംസം വില്‍ക്കുകയും കൈവശം വെക്കുകയും ചെയ്‌തതിന്റെ പേരില്‍ 900 കച്ചവടക്കാരെ ചൈനയില്‍ അറസ്റ്റു ചെയ്‌തു. ചൈനീസ് അധികൃതരുടെ മിന്നല്‍ പരിശോധനയിലാണ് ഇത്തരത്തിലുള്ള മാംസങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയത്. പരിശോധനയില്‍ ഏകദേശം 20000 ടണ്‍ മാംസം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.
ആട്ടിറച്ചി എന്ന പേരില്‍ വിറ്റിരുന്നത് കുറുക്കന്റേയും എലിയുടേയും,നീര്‍ നായയുടേയും മാംസങ്ങളാണെന്നും കണ്ടെത്തി. ഇതുകൂടാതെ കോഴിക്കാലുകള്‍ കേടാകാതെ സൂക്ഷിക്കുന്നതിന് ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ചതായും,കോഴിയുടെ തൂക്കം കൂട്ടുന്നതിനായി വെള്ളം കുത്തിവെക്കുന്നതായും കണ്ടെത്തി.
നാളുകളായി ചൈനയില്‍ ഇത്തരത്തിലുള്ള ഭക്ഷ്യ സുരക്ഷാ ഭീഷണി തുടങ്ങിയിട്ട്. നേരത്തെ വേസ്‌റ്റില്‍ നിന്നും ആന്റി ബയോട്ടിക് ഉണ്ടാക്കുകയും, ഗട്ടര്‍ ഓയില്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നു എന്നും തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha