ബംഗ്ലാദേശില്‍ യാഥാസ്ഥിതിക ഇസ്ലാമിക് സംഘടനയുടെ റാലി അക്രമാസക്തമായി: പോലീസ് വെടിവെപ്പില്‍ 10 മരണം
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ പോലീസും ഇസ്ലാമിക പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പേര്‍ മരിച്ചു. അറുപതോളം പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാഥാസ്ഥിതിക മുസ്ലീം വിഭാഗമായ ഹെഫാജത്ത് ഇ ഇസ്ലാമിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റായിലിക്കിടയിലാണ് സംഘര്‍ഷമുണ്ടായത്. റാലിക്കെത്തിയവര്‍ ദേശീയ പാത ഉപരോധിക്കുകയും, കടകള്‍ക്ക് തീയിടുകയും ചെയ്‌തതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. ഇതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡുകള്‍ പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ആയിരുന്നു.
സ്‌ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് ഇടപഴകുന്നത് തടയണമെന്നും, ഇസ്ലാമിനെ അപമാനിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നുമാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നവരുടെ ആവശ്യം. എന്നാല്‍ മതേതര രാഷ്ട്രമായ ബംഗ്ലാദേശില്‍ ഇത്തരം യാഥാസ്ഥിതിക ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സ്‌ത്രീകളുടെ ഉന്നമനത്തിനായുള്ള വികസന നയത്തെ എതിര്‍ക്കുന്ന ഹെഫാജിത്തിന് മദ്രസ്സകളുടേയും മറ്റും പൂര്‍ണ്ണ പിന്തുണയുമുണ്ട്.
https://www.facebook.com/Malayalivartha