സിറിയയില്‍ വിമതര്‍ രാസായുധം പ്രയോഗിച്ചതായി വെളിപ്പെടുത്തല്‍
പ്രക്ഷോഭം തുടരുന്ന സിറിയയില്‍ മാരകായുധങ്ങള്‍ പ്രയോഗിക്കുന്നത് വിമതരാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. സിറിന്‍ ഗ്യാസ് അടക്കമുള്ള മാരകായുധങ്ങള്‍ വിമതര്‍ പ്രയോഗിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ യു.എന്നിന്റെ പക്കലുണ്ടെന്നും യു.എന്‍ മനുഷ്യാവകാശ വക്താവ് കര്‍ലാ ഡെല്‍ പൊന്റെ വ്യക്തമാക്കി. ഒരു സ്വകാര്യ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് കര്‍ല ഇക്കാര്യം വ്യക്തമാക്കിയത്.
സിറിയയില്‍ സൈന്യം രാസായുധം ഉപയോഗിക്കുന്നുണ്ടെന്ന് ബ്രിട്ടനും, അമേരിക്കയും ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ലായുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. സിറിയയില്‍ സൈന്യം രാസായുധങ്ങള്‍ ഉപയോഗിച്ചതിന് നേരിട്ടുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കര്‍ല പറഞ്ഞു.
https://www.facebook.com/Malayalivartha