അമേരിക്കയില്‍ മധ്യവയസ്‌കരായ സഹോദരന്‍മാരുടെ പത്തു വര്‍ഷം നിണ്ട പീഡനത്തില്‍ നിന്ന് മൂന്നു യുവതികള്‍ രക്ഷപ്പെട്ടു
അമേരിക്കയില്‍ നിന്നും ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. പത്ത് വര്‍ഷത്തോളം തടവില്‍ കൊടും പീഡനത്തിന് വിധേയരായ മൂന്നു യുവതികള്‍ രക്ഷപ്പെട്ട് പുറത്തു വന്നു. ദുരൂഹ സാഹചര്യത്തില്‍ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ അമാന്റ(26), ഗിന(23), മിഷേല്‍(32) എന്നിവരാണ് സഹോദരന്‍മാരായ മൂന്നു പേരുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടു വന്നത്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തു കഴിയുന്ന ക്ലീവ്‌ലഡിലെ ഒരു വീട്ടിലെ ബേസ്‌മെന്റിലാണ് ഇവര്‍ തടവില്‍ കഴിഞ്ഞിരുന്നത്. ലൈംഗിക ദാഹം തീര്‍ക്കുന്നതിനു വേണ്ടിയാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഏരിയല്‍ കാസ്‌ട്രോ എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
പീഡകരില്ലാത്ത സമയം നോക്കി ചില്ലു വാതില്‍ തകര്‍ത്താണ് ഇവര്‍ രക്ഷപ്പെട്ടത്. അയല്‍വാസിയുടെ സഹായത്തോടെ ചില്ലുവാതില്‍ തകര്‍ത്ത് അമാന്റയാണ് ആദ്യം രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ഫോണിലൂടെ പോലീസിന് വിവരം നല്‍കുകയും പോലീസെത്തി മറ്റു രണ്ടുപേരേയും രക്ഷപ്പെടുത്തുകയായിരുന്നു.
2002 ലാണ് മിഷേലിനെ കാണാതാവുന്നത്. തൊട്ടടുത്ത വര്‍ഷം പതിനാറുകാരി അമാന്റയും പതിനാലാം വയസില്‍ സ്‌കൂളില്‍ നിന്ന് മടങ്ങവെ 2004 ല്‍ ഗിനയും അപ്രത്യക്ഷമാവുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പോലീസിന് വലിയ തലവേദന സൃഷ്ടിച്ച ഒന്നായിരുന്നു ഈ മൂന്നു പേരുടെ തിരോധാനം.
ആമാന്റയ്‌ക്ക് തടവറയില്‍ കഴിയവെ ജനിച്ച ആറുവയസുള്ള പെണ്‍കുട്ടിയേയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പോലീസ് വിസമ്മതിച്ചു.
https://www.facebook.com/Malayalivartha