അങ്ങനെ സനാവുള്ളയും പോയി, മൃതദേഹം പാകിസ്താനിലേക്ക് കൊണ്ടുപോയി, ഇന്ത്യ പാക്ക് ബന്ധത്തില് വീണ്ടും വിള്ളല്
ജമ്മു ജയിലില്‍ ഇന്ത്യന്‍ തടവുകാരന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച പാക് തടവുകാരന്‍ സനാവുള്ള രഞ്ജായി (52) യുടെ മൃതദേഹം പാകിസ്താന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പാകിസ്താനിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമനടപടികള്‍ക്കും ശേഷം മൃതദേഹം പാക് എംബസി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.സനാവുള്ളയുടെ അളിയന്‍ മുഹമ്മദ് സെഹ്‌സാദും അനന്തരവന്‍ മുഹമ്മദ് ആസിഫും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. രാവിലെ 6.30 ഓടെയായിരുന്നു അന്ത്യം. പാകിസ്താനില്‍ ലാഹോറിലെ ലഖ്പത് ജയിലില്‍ സഹതടവുകാരുടെ മര്‍ദനത്തിനിരയായി ഇന്ത്യക്കാരനായ സരബ് ജിത്ത് സിങ് മരിച്ചതിന് പിന്നാലെയാണ്, ഇന്ത്യന്‍ ജയിലില്‍ പാക് തടവുകാരന്‍ മര്‍ദ്ദനമേറ്റ് മരിക്കുന്നത്.
ജമ്മുവിലെ കോട് ബല്‍വാല്‍ ജയിലില്‍ നിന്നാണ് സനാവുള്ളയ്ക്ക് മര്‍ദ്ദനമേറ്റത്. പാക് ജയലില്‍ ഇന്ത്യന്‍ തടവുകാരന്‍ സരബ് ജിത്ത് സിങ് മര്‍ദ്ദനമേറ്റ് മരിച്ചതിന് പ്രതികാരമായാണ് സനാവുള്ളയ്ക്ക് മര്‍ദ്ദനമേറ്റത്. ഇഷ്ടിക ഉപയോഗിച്ചായിരുന്നു അക്രമണം. മെയ് മൂന്നിന് അദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു. അതിന് ശേഷമാണ് പി.ജി.ഐ.എം.ഇ.ആര്‍ ആസ്പത്രിയിലേക്ക് മാറ്റിയത്.
ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആര്‍. ആസ്പത്രിയില്‍ അബോധാവസ്ഥയില്‍ പ്രവേശിക്കപ്പെട്ട സനാവുള്ളയ്ക്ക് ബോധം തിരിച്ചുകിട്ടിയിരുന്നില്ല.
തിങ്കളാഴ്ച്ച പാകിസ്താന്‍ ഹൈക്കമ്മീഷണറും ബുധനാഴ്ച്ച് രണ്ട് കുടുംബാംഗങ്ങളും സനാവുള്ളയെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. സനാവുള്ളയെ മോചിപ്പിക്കണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 1999 ല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സനാവുള്ളയെ മോചിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
ഇന്ത്യന്‍ ജയിലുകളില്‍ പാക് തടവുകാര്‍ക്ക് നേരെ അടുത്തിടെയുണ്ടായ അക്രമണങ്ങളുടെ പശ്ചാതലത്തില്‍ രാജസ്ഥാന്‍ ജയില്‍ അധികൃതര്‍ വിവിധ ജയിലുകളിലെ പാക് തടവുകാരെ ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലിലേക്കും ജയ്പൂര്‍ ജയിലിലേക്കും മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha