മുന്‍ പാക് പ്രധാനമന്ത്രി ഗിലാനിയുടെ മകനെ തെരെഞ്ഞെടുപ്പ് റാലിക്കിടെ തട്ടിക്കൊണ്ടു പോയി
മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന്‍ അലി ഹൈദര്‍ ഗിലാനിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് അക്രമികള്‍ ഹൈദറിനെ തട്ടിക്കൊണ്ടു പോയത്. ഹൈദറിന്റെ സെക്രട്ടറിയെ അക്രമികള്‍ കൊലപ്പെടുത്തി. അക്രമികള്‍ ബൈക്കിലും കാറിലും എത്തി ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സഹോദരന്‍ അബ്ദുള്‍ ഖാദറിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ഹൈദര്‍. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മെയ് പതിനൊന്നിനാണ് പാക്കിസ്ഥാനില്‍ തെരെഞ്ഞെടുപ്പ്. എന്നാല്‍ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പാക്കിസ്ഥാനില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. നിരോധിത തീവ്രവാദ സംഘടനയായ തെഹ്രിക് ഇ താലിബാന്‍ മതേതര പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ദിവസം തെരെഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha