തെരെഞ്ഞെടുപ്പിനിടെ പാക്കിസ്ഥാനില്‍ സ്‌ഫോടന പരമ്പര
തെരെഞ്ഞെടുപ്പിനിടെ പാക്കിസ്ഥാനില്‍ സ്‌ഫോടന പരമ്പരകള്‍. സ്‌ഫോടനങ്ങളില്‍ 15 പേര്‍ മരിച്ചു. നിരവധി പേരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രവാദ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാജ്യമെമ്പാടും കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അതിനെയെല്ലാം പ്രതിരോധിച്ചാണ് ആക്രമണങ്ങള്‍ അരങ്ങേറുന്നത്. അവാമി നാഷണല്‍ പാര്‍ട്ടിയുടെ ഓഫീസ് ലക്ഷ്യമിട്ടാണ് ആദ്യ സ്‌ഫോടനം നടന്നത്. എന്നാല്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha