കെട്ടിടദുരന്തത്തിന്റെ പതിനേഴാം നാള്‍ ജീവനോടെ യുവതിയെ കണ്ടെത്തി
ബംഗ്ലാദേശിലുണ്ടായ കെട്ടിട ദുരന്തത്തില്‍ 17 ദിവസത്തിനുശേഷം രേഷ്‌മ എന്ന യുവതിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ കണ്ടെത്തി. നിലംപതിച്ച എട്ടു നില കെട്ടിടത്തിന്റെ രണ്ടാം നിലയുടെ കോണ്‍ക്രീറ്റ് സ്ലാബ് മാറ്റുന്നതിനിടയിലാണ് രേഷ്‌മയെ കണ്ടെത്തിയത്. നേരിയ പരിക്കുകളോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു രേഷ്‌മ. തുടര്‍ന്ന രക്ഷാ പ്രവര്‍ത്തകര്‍ ശ്രദ്ധയോടെ സ്ലാബുകളും, ഇരുമ്പു ദണ്ടുകളും മാറ്റി അവളെ രക്ഷപ്പെടുത്തുകയായിരുന്നു.
കെട്ടിടം തകര്‍ന്ന് പതിനേഴ് ദിവസങ്ങള്‍ ആയെങ്കിലും രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഇതുവരെ ആയിരത്തിലധികം പേര്‍ ദുരന്തത്തില്‍ മരിച്ചു കഴിഞ്ഞു.
ബംഗ്ലാദേശില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വന്‍ ദുരന്തങ്ങളില്‍ ഒന്നാണ് ഏപ്രില്‍ 24 ന് സംഭവിച്ച കെട്ടിട ദുരന്തം. തകര്‍ന്ന എട്ടു നിലകളുള്ള റാണ പ്ലാസ എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തുണി നിര്‍മ്മാണശാലകളിലൊന്നിലെ ജോലിക്കാരിയായിരുന്നു രേഷ്‌മ. അവരെ ഇപ്പോള്‍ സവാറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha