ഏഷ്യയിലെ മികച്ച പങ്കാളി ഇന്ത്യയെന്ന് അമേരിക്ക
ഏഷ്യന്‍ രാജ്യങ്ങളില്‍ മികച്ച പങ്കാളി ഇന്ത്യയാണെന്ന് അമേരിക്ക. നിലവിലെ സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും മുന്‍പില്ലാത്ത വിധം സഹകരണം ആവശ്യമാണെന്ന് അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്ലൈക്ക് പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അനിവാര്യമായ സഹകരണമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളതെന്നാണ് പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞത്. രണ്ട് ദശാബ്ദമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിശാലതയിലേക്ക് മാറിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്തയാഴ്‌ച മാനവ വിഭവശേഷി മന്ത്രി പല്ലം രാജു വാഷിംഗ്‌ടണ്‍ സന്ദര്‍ശിക്കുന്നുണ്ട്. ചര്‍ച്ചകളില്‍ വിദ്യാഭ്യാസ വിഷയങ്ങള്‍ക്കായിരിക്കും മുന്‍ഗണന.
https://www.facebook.com/Malayalivartha