ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ കീടങ്ങളെ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ യു.എന്‍ നിര്‍ദേശം
ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ പുതിയ നിര്‍ദേശം. ആഹാരപ്പട്ടികയില്‍ കീടങ്ങളേയും, ഷഡ്‌പദങ്ങളേയും ഉള്‍പ്പെടുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുമുലം ശരീരത്തിലെ പോഷകാംശം വര്‍ദ്ധിപ്പിക്കാനും,പരിസ്ഥിതി മലിനീകരണം തടയാനും സാധിക്കുമെന്നും യു.എന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകം ഭക്ഷ്യക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് യു.എന്നിന്റെ പുതിയ ഉപദേശം.
ലോകത്ത് 200 കോടിയോളം ജനങ്ങള്‍ പ്രാണികളെ ഭക്ഷിക്കുന്നവരാണെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാണികളോടുള്ള അറപ്പാണ് അവയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍ അവയില്‍ അടങ്ങിയിരിക്കുന്ന പോഷകാഹാരത്തെക്കുറിച്ച് മനസിലാക്കിയാല്‍ ആ അറപ്പെല്ലാം ഇല്ലാതാകും. കൂടാതെ പ്രാണികളെ പ്രത്യേകമായി കൃഷിചെയ്‌ത് ഉപയോഗിക്കുന്നത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇത്തരം ജീവികള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് കുറച്ച് തീറ്റ മാത്രമേ പോഷകങ്ങള്‍ സ്വന്തം ശരീരത്തില്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ളൂവെന്നും യു.എന്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha