യൂറോപ്പിന്റെ വന്യമേഖല തകര്‍ച്ചയില്‍
വിവിധ കാരണങ്ങളാലുള്ള വായുമലിനീകരണം യൂറോപ്പിന്റെ 60 ശതമാനം വന്യമേഖലയുടെയും സ്വാഭാവിക സന്തുലിതാവസ്ഥയ്‌ക്ക് ആഘാതം സൃഷ്‌ടിച്ചതായി പഠന റിപ്പോര്‍ട്ട്. ഒരുപറ്റം യൂറോപ്യന്‍ യൂണിയന്‍ ശാസ്‌ത്രജ്ഞര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. വാഹനങ്ങള്‍, വ്യവസായശാലകള്‍ എന്നിവയുടെ വിഷവാതക പുറംതള്ളലിനു പുറമെ മാറുന്ന കൃഷിസമ്പ്രദായങ്ങളും കൊടിയ ഭീഷണിയാണ് അന്തരീക്ഷത്തിനുമേല്‍ ഉയര്‍ത്തുന്നത്. അന്തരീക്ഷത്തിലെത്തുന്ന നൈട്രജന്‍ സംയുക്തങ്ങളാണു വായുവിനെ കൂടുതല്‍ വിഷലിപ്‌തമാക്കുന്നത്. നൈട്രജന്റെ അനിയന്ത്രിതമായ പുറംതള്ളല്‍ മൂലം യൂറോപ്യന്‍ യൂണിയനു പ്രതിവര്‍ഷം 280 ബില്യണ്‍ യൂറോ (16.8 ലക്ഷം കോടി രൂപ)യുടെ നഷ്‌ടമുണ്ടാകുന്നതായി മറ്റൊരു റിപ്പോര്‍ട്ടുണ്ടായിരുന്നു. നൈട്രജന്‍ അടങ്ങിയ വളങ്ങള്‍ കാര്‍ഷിക മേഖലയ്‌ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. പക്ഷേ, ആവശ്യമായതിന്റെ അനേകം മടങ്ങ് അളവില്‍ വളം കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നതുവഴി മണ്ണും അന്തരീക്ഷവും ജലവും ഒേരസമയം മലിനമാക്കപ്പെടുന്നു. സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിലുള്ള അനിയന്ത്രിതമായ വര്‍ധനയും അന്തരീക്ഷ മലിനീകരണത്തിനു മറ്റൊരു പ്രധാന കാരണമാണ്. ഇവയെല്ലാം വന്യമേഖലയുടെ കൂടി നാശത്തിനു വഴിവയ്‌ക്കുന്നുണ്ട്. ഫലമോ, അനേകം വന്യമൃഗങ്ങളും സസ്യജാലങ്ങളും വംശനാശത്തിലേക്ക് എത്തപ്പെട്ടുകൊണ്ടിരിക്കുന്നു.
https://www.facebook.com/Malayalivartha