ചാരവൃത്തി: അമേരിക്കന്‍ നയതന്ത്ര പ്രതിനിധി റഷ്യയില്‍ അറസ്റ്റില്‍
ചാരവൃത്തി ആരോപിച്ച് അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ റഷ്യ അറസ്റ്റ് ചെയ്‌തു. അമേരിക്കന്‍ എംബസിയിലെ രാഷ്ട്രീയ വിഭാഗം സെക്രട്ടറിമാരില്‍ ഒരാളായ റയാന്‍ ഫോഗിളിനെയാണ് ഇന്നലെ റഷ്യന്‍ അധികൃതര്‍ കസ്‌റ്റഡിയിലെടുത്തത്. റഷ്യന്‍ സ്‌പെഷല്‍ ഓഫീസറെ സി.ഐ.എ ഏജന്റായി റിക്രൂട്ട് ചെയ്യുന്നതിനിടയിലാണ് റയാനെ അറസ്റ്റ് ചെയ്‌തത്. ഇതോടെ ഇരു രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ആയുധങ്ങളും, പണവും,റിക്രൂട്ട്‌മെന്റിന്റെ മാര്‍ഗ രേഖയും ഇയാളില്‍ നിന്ന് കണ്ടെത്തിയതായി റഷ്യ അറിയിച്ചു. ഇത് ഇരു രാജ്യങ്ങള്‍ക്കിടയിലേയും നയതന്ത്ര ബന്ധത്തെ ഉലക്കുമെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി കഴിഞ്ഞു. കേസിന്റെ വിശദാംശങ്ങള്‍ അമേരിക്കന്‍ സ്ഥാനപതിക്ക് കൈമാറിയതായും റഷ്യ അറിയിച്ചു. സിറിയന്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും സഹകരിച്ച് മുന്നേറാന്‍ ധാരണയിലെത്തിയിരുന്നു. യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ റഷ്യാ സന്ദര്‍ശന വേളയിലായിരുന്നു സിറിയന്‍ വിഷമുള്‍പ്പെടേയുള്ള കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha