സിറിയയില്‍ അധികാര മാറ്റം വേണമെന്ന് യു.എന്‍ പ്രമേയം
സിറിയയില്‍ അധികാരമാറ്റം വേണമെന്ന് യു.എന്‍ പ്രമേയം. രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമുണ്ടാക്കാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗമെന്നും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തില്‍ പറയുന്നു.
പ്രതിഷേധക്കാര്‍ക്കെതിരേ സര്‍ക്കാര്‍ വന്‍തോതില്‍ ആയുധങ്ങള്‍ പ്രയോഗിക്കുന്നതിനെയും പ്രമേയത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സിറിയയ്‌ക്കെതിരേ പാസാക്കിയ പ്രമേയത്തോട് സമാനമായ പ്രമേയമാണ് ഇക്കുറിയും അസംബ്ലിയില്‍ അവതരിപ്പിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ റഷ്യയുടെ നേരിയ എതിര്‍പ്പ് മാത്രമാണ് പ്രമേയത്തിന്‍മേലുളള ചര്‍ച്ചയില്‍ നേരിടേണ്ടി വന്നത്. വിമതര്‍ ചെയ്യുന്ന ക്രൂരതകള്‍ പ്രമേയത്തില്‍ സൂചിപ്പിക്കുന്നില്ലെന്നായിരുന്നു റഷ്യയുടെ വിമര്‍ശനം. 107 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്‌തു. 12 രാജ്യങ്ങള്‍ എതിര്‍ത്തപ്പോള്‍ 59 പേര്‍ വിട്ടുനിന്നു.
https://www.facebook.com/Malayalivartha