പാക്കിസ്ഥാനില്‍ പള്ളികളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 15 മരണം
വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ പള്ളികളില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 15 പേര്‍ മരിച്ചു. 25 പേര്‍ക്കു പരിക്കേറ്റു. ഖൈബര്‍ പഖ്‌തുന്‍ക്വ പ്രവിശ്യയിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളലില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
വിശ്വാസികള്‍ പ്രാര്‍ഥനയ്‌ക്കു തയാറെടുക്കുന്നതിനിടെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് ഇതുവരെ വെളിവായിട്ടില്ല. പാക്കിസ്ഥാനില്‍ തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പലയിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. പാക് താലിബാനായിരുന്നു ഈ സ്‌ഫോടനങ്ങള്‍ക്കെല്ലാം പിന്നില്‍
കഴിഞ്ഞ ആഴ്‌ച നടന്ന തെരെഞ്ഞെടുപ്പില്‍ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടി ഭരിക്കാനുള്ള ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ സൈനിക അട്ടിമറിയെ തുടര്‍ന്നാണ് ഷെരീഫിന് ഭരണം നഷ്ടമായത്.
https://www.facebook.com/Malayalivartha