അമേരിക്കയിലെ ഒക്ലഹോമയില്‍ ഉണ്ടായ ചുഴലിക്കൊടുങ്കാറ്റില്‍ 91 മരണം
അമേരിക്കയിലെ ഒക്ലഹോമയില്‍ ചുഴലിക്കാറ്റ് വീശിയടിച്ച് 91 പേര്‍ മരിച്ചു. ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ചുഴലിക്കാറ്റ് ഇനിയും ശക്തി പ്രാപിക്കാനാണ് സാധ്യത. അതുകൊണ്ടു തന്നെ അമേരിക്കയിലെ മധ്യ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു കിടക്കുകയാണ്. പല കെട്ടിടങ്ങള്‍ക്കും തീപിടിച്ചിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിലവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞാണ് ചുഴലി ആഞ്ഞടിച്ചത്. ഒക്ലഹോമ സിറ്റി മെട്രോപൊളീറ്റന്‍ മേഖലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറില്‍ 166 മുതല്‍ 200 മൈല്‍ വരെ വേഗതയിലാണ് ചുഴലികൊടുങ്കാറ്റ് ആഞ്ഞടിച്ചതെന്നാണ് ദേശീയ കാലാവസ്ഥ ബ്യൂറോയുടെ പ്രാഥമിക വിലയിരുത്തല്‍.
ചുഴലിക്കൊടുങ്കാറ്റില്‍ എലിമെന്ററി സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് നിരവധി കുട്ടികള്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ പുറതെത്തിച്ചു കൊണ്ടിരിക്കുകയാണെന്നും, കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്‌തു. 1999ല്‍ മൂറില്‍ 1000ലധികം വീടുകള്‍ തകര്‍ത്ത ചുഴലികൊടുങ്കാറ്റിനേക്കാളും ഭീകരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. 200 നാഷണല്‍ ഗാര്‍ഡുകളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രസിഡന്റ് ബാരക്ക് ഒബാമ ഒക്ലഹോമ ഗവര്‍ണര്‍ മേരി ഫാളിനെ ഫോണില്‍ ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു.
https://www.facebook.com/Malayalivartha