അഫ്‌ഗാനിലെ ബ്രിട്ടീഷ് സേനയുടെ സഹായികള്‍ക്ക് ബ്രിട്ടനില്‍ താമസമാക്കാന്‍ അവസരം
അഫ്‌ഗാനിസ്ഥാനില്‍ ബ്രിട്ടീഷ് സൈന്യത്തിനെ സഹായിക്കുന്ന അറന്നൂറോളം വരുന്ന തദ്ദേശീയര്‍ക്ക് ബ്രിട്ടനില്‍ താമസമാക്കാന്‍ അനുമതി. 2014 ഓടെ ബ്രിട്ടീഷ് സൈന്യം അഫ്‌ഗാന്‍ വിടുമ്പോള്‍ താലിബാന്‍ തീവ്രവാദികളില്‍ നിന്ന് ഇവരുടെ ജീവനു ഭീഷണിയാകാം എന്നതിനാലാണ് ഇത്തരത്തിലൊരു നിര്‍ദേശം ഉണ്ടായത്.
ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കുന്ന പകുതിയോളം വരുന്ന സഹായികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഡിസംബര്‍ 2012 മുതല്‍ സൈന്യം അഫ്‌ഗാന്‍ വിടുന്ന 2014 വരെ ജോലിയിലുള്ളവര്‍ക്കാണ് ബ്രിട്ടനില്‍ താമസമാക്കാന്‍ അവസരം. ഇതു കൂടാതെ അവിടെ ഇവര്‍ക്ക് താമസ സൗകര്യവും, ജോലിയും ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കും. അഞ്ച് വര്‍ഷത്തെ വിസയാണ് നല്‍കുക. ഇവരുടെ കുടുംബത്തിനും അഞ്ച് വര്‍ഷത്തെ വിസ ലഭിക്കും.
മറ്റുള്ളവര്‍ക്ക് അഫ്‌ഗാന്‍ സൈനികര്‍ക്കൊപ്പം അഞ്ചുവര്‍ഷത്തെ ട്രെയിനിംഗും വിദ്യാഭ്യാസവും നല്‍കും. ഏകദേശം 600 ഓളം വരുന്ന അഫ്‌ഗാന്‍ സഹായികള്‍ക്ക് ഇത്തരത്തില്‍ രാജ്യത്തു തന്നെ നില്‍ക്കേണ്ടി വരും. ഇതിന്റെ ചുവടുപിടിച്ച് അഫ്‌ഗാനിലുള്ള നാറ്റോ സേനയിലെ മറ്റു രാജ്യങ്ങളും തങ്ങളുടെ സൈനികരുടെ സഹായികള്‍ക്ക് ഇത്തരത്തിലുള്ള സേവനങ്ങള്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha