ലണ്ടനില്‍ സൈനികനെ തീവ്രവാദികള്‍ കഴുത്തറത്തു കൊന്നു
ലണ്ടനില്‍ സൈനികനെ തീവ്രവാദികള്‍ കഴുത്തറത്തു കൊന്നു. സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സൈനിക ക്യാമ്പിന് സമീപം തെരുവില്‍വെച്ചാണ് സൈനികന്‍ കൊല്ലപ്പെട്ടത്. മൃതദേഹം തെരുവിലൂടെ വലിച്ചിഴച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നടുക്കം രേഖപ്പെടുത്തി. അദ്ദേഹം തന്റെ പാരീസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി ലണ്ടനിലേക്ക് മടങ്ങി. കൊലപാതകത്തിനു പിന്നില്‍ അഫ്‌ഗാന്‍ പൗരന്‍മാരാണെന്നാണ് സൂചന.
സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം ലണ്ടനില്‍ ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. തെക്കുകിഴക്കന്‍ ലണ്ടനിലെ വൂള്‍വിച്ച് പ്രദേശത്തെ നിയന്ത്രണം ഇതേ തുടര്‍ന്ന് പോലീസ് ഏറ്റെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha