പാക്കിസ്ഥാനിലെ ക്വറ്റയിലുണ്ടായ സ്‌ഫോടനത്തില്‍ 12 മരണം
തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ റിക്ഷയില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലാണ് സ്‌ഫോടനമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന റിക്ഷയില്‍ 100 കിലോയോളം തൂക്കമുള്ള ബോംബായിരുന്നു തൂക്കിയിട്ടിരുന്നത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ബോംബ് പൊട്ടിച്ചത്. സ്‌ഫോടനത്തില്‍ മരിച്ചവരില്‍ അധികവും പോലീസുകാരാണ്. പോലീസ് വാഹനം റിക്ഷക്കു സമീപത്തു കൂടികടന്നു പോകുമ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പോലീവാഹനം പൂര്‍ണ്ണമായി തകര്‍ന്നു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ സേനാ ആക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്കു വേണ്ടിയുള്ള പ്രതികാരമാണിതെന്ന് താലിബാന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha