ഫേസ്‌ബുക്കില്‍ പ്രകോപന പരമായ പരാമര്‍ശം; പതിനെട്ടുകാരന് ജാമ്യം നിഷേധിച്ചു
ഫേസ്‌ബുക്കില്‍ പ്രകോപന പരമായ സ്റ്റാററസ് അപ്‌ഡേറ്റ് ചെയ്‌തതിന്റെ പേരില്‍ അറസ്റ്റിലായ പതിനെട്ടുകാരന് കോടതി ജാമ്യം നിഷേധിച്ചു. മസാച്ചുസെറ്റ്‌സ് സുപ്പീരിയര്‍ കോടതി ജഡ്‌ജിയാണ് ജാമ്യം നിഷേധിച്ചത്. തീവ്രവാദ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
കാമറൂണ്‍ ഡി ആംബ്രോസിയോ എന്ന പതിനെട്ടുകാരനെയാണ് മെയ് ഒന്നിന് പോലീസ് അറസ്റ്റ് ചെയ്‌തിരുന്നത്. ബോസ്‌റ്റണ്‍ മാരത്തണ്‍ മത്സരത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടന പരമ്പരയേക്കാള്‍ മോശമായി തനിക്ക് കാര്യങ്ങള്‍ ചെയ്യാനാകുമെന്നായിരുന്നു ഇയാളുടെ സന്ദേശത്തിന്റെ ഉള്ളടക്കം. താന്‍ അത് ചെയ്യുന്നതുവരെ കാത്തിരിക്കാനും സന്ദേശത്തില്‍ ഇയാള്‍ പറഞ്ഞിരുന്നു.
കുറ്റം കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ 20 വര്‍ഷം വരെ ശിക്ഷിക്കപ്പെടാം. അതേസമയം കാമറൂണിന്റെ അറസ്റ്റിനെതിരേ സൈബര്‍ ലോകത്ത് പ്രതിഷേധവും ഉയരുന്നുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തിന് മേല്‍ സര്‍ക്കാര്‍ നടത്തിയ കടന്നുകയറ്റമാണിതെന്ന വാദമാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അറസ്റ്റിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha