നിലത്തിറങ്ങവെ യാത്രക്കാരന്‍ വീമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ചു
അമേരിക്കയില്‍ നിലത്ത് ഇറങ്ങിക്കൊണ്ടിരിക്കെ വീമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാനുള്ള യാത്രക്കാരന്റെ ശ്രമം മറ്റു യാത്രക്കാരും വീമാനത്തിലെ ജീവനക്കാരും കൂടി തടഞ്ഞു. അലാസ്‌കയില്‍ നിന്നും ഓറിഗണിലേക്ക് വരികയായിരുന്ന അലാസ്‌ക എയര്‍ലൈന്‍ വീമാനത്തിലാണ് സംഭവം. 23 കാരനായ അലക്‌സാണ്ടര്‍ മൈക്കല്‍ ഹെരേരയാണ് ഇത്തരത്തിലുള്ള സാഹസത്തിന് മുതിര്‍ന്നത്. വീമാന ജീവനക്കാര്‍ക്ക് അവസാനം ഇയാളെ കെട്ടിയിടേണ്ട അവസ്ഥ വന്നു. ഡോര്‍ തുറക്കുന്നതിനു മുന്‍പ് ഇയാള്‍ അസാധാരണ രീതിയിലാണ് സംസാരിച്ചിരുന്നതെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു. വീമാനം നിലത്തിറങ്ങിയ ശേഷം ഇയാളെ പോലീസ് അറസ്‌റ്റു ചെയ്‌തു..
https://www.facebook.com/Malayalivartha