ചൈനയില്‍ ടോയ്‌ലെറ്റില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ രക്ഷപ്പെടുത്തി
ചൈനയില്‍ ടോയ്‌ലെറ്റില്‍ ഉപേക്ഷിച്ച രണ്ട് ദിവസം പ്രായമായ ചോരകുഞ്ഞിനെ രക്ഷപ്പെടുത്തി. കിഴക്കന്‍ ചൈനയിലെ ജിന്‍ഹ്വയിലാണ് നവജാതശിശുവിനെ ടോയ്‌ലെറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമ്പന്നര്‍മാത്രം താമസിക്കുന്ന ഇടമാണിവിടം. കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ടോയ്‌ലെറ്റിന്റെ പൈപ്പ് മുറിച്ചെടുത്ത് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ ഉടനെ പൈപ്പ് മുറിച്ച് കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിദഗ്‌ധ ചികിത്സ നല്‍കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള തെരെച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചൈനയില്‍ കൂടിവരികയാണ്. ഒറ്റക്കുട്ടി എന്ന ശക്തമായ കുടുംബാസൂത്രണ നിയമമാണ് ഈ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചൈനയില്‍ കൂടിവരുന്നതിന് പ്രധാന കാരണം. ഒറ്റക്കുട്ടി നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ തുകയാണ് പിഴയായി അടക്കേണ്ടി വരുന്നത്.
https://www.facebook.com/Malayalivartha