സിറിയന്‍ വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനം വിവാദത്തില്‍
സിറിയയില്‍ വിമതര്‍ക്ക് ആയുധം നല്‍കുന്നത് പുന:സ്ഥാപിച്ച യൂറോപ്യന്‍ യൂണിയന്റെ നടപടി വിവാദത്തില്‍. നടപടിക്കെതിരെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രൂക്ഷ വിമര്‍ശനങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. യൂണിയന്റെ തീരുമാനം സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ്. വിമതരിലേക്ക് ആയുധം എത്തിക്കുന്നത് കലാപം അയല്‍ രാജ്യങ്ങളിലേക്ക് എത്തുന്നതിനും കാരണമാകുമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇതിനിടെ വിമതരെ ചെറുക്കുന്നതിനായി സിറിയക്ക് എസ് 300 മിസൈലുകള്‍ നല്‍കുമെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. മിസൈലുകള്‍ നല്‍കാനുള്ള കരാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഒപ്പിട്ടതാണെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ പറയുന്നത്. ആഭ്യന്തര കലാപം അവസാനിപ്പിക്കാന്‍ സിറിയക്ക് മിസൈലുകള്‍ ആവശ്യമാണെന്നും റഷ്യന്‍ വിദേശ കാര്യ മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha