ഓസ്‌ട്രലിയന്‍ പ്രധാനമന്ത്രിക്കു നേരെ വീണ്ടും സാന്‍വിച്ച് ആക്രമണം
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കു നേരെ സാന്‍വിച്ച് വലിച്ചെറിഞ്ഞു. പ്രധാനമന്ത്രി ജൂലിയ ഗില്ലാഡ് കാന്‍ബെറയിലെ ഒരു സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളില്‍ ആരെങ്കിലുമായിരിക്കാം ഇതിനു പിന്നിലെന്നാണ് നിഗമനം. ഗില്ലാഡിന്റെ കാലിനടുത്താണ് സാന്‍വിച്ച് വന്നു വീണത്. എന്നാല്‍ സംഭവത്തോട് വളരെ രസകരമായിട്ടാണ് ഗില്ലാഡ് പ്രതികരിച്ചത്. തനിക്ക് വിശക്കുന്നതായി തോന്നിയതു കൊണ്ടാകാം സാന്‍വിച്ച് എറിഞ്ഞു തന്നതെന്നാണ് ഗില്ലാഡ് പറഞ്ഞത്.
ഇത് രണ്ടാ തവണയാണ് ലില്ലാഡ് സാന്‍വിച്ച് ആക്രമണത്തിന് ഇരയാകുന്നത്. ഈ മാസം ആദ്യം മറ്റൊരു സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി ഗില്ലാര്‍ഡിനു നേരെ സാന്‍വിച്ച് വലിച്ചെറിഞ്ഞിരുന്നു. പതിനാറുകാരനായ ആ വിദ്യാര്‍ത്ഥിയെ 15 ദിവസം സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha