വിമതര്‍ക്കുമേല്‍ വ്യക്തമായ ആധിപത്യമെന്ന് അസദ്
വിതര്‍ക്കുമേല്‍ സൈന്യത്തിന് വ്യക്തമായ ആധിപത്യമുണ്ടെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സൈന്യം വ്യക്തമായ ആധിപത്യം നേടിയിട്ടുണ്ടെന്നും വിമതര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നുമാണ് അസദ് പറഞ്ഞത്. കൂടാതെ റഷ്യയില്‍ നിന്നും അത്യാധുനിക ആയുധങ്ങള്‍ വൈകാതെ ലഭിക്കുമെന്നും അസദ് ഒരു ടെലിവിഷന്‍ അഭിമുഖത്തിലൂടെ അറിയിച്ചു. സിറിയയില്‍ സമാധാനം സ്ഥാപിക്കാനുള്ള ചര്‍ച്ച നടക്കാനിരിക്കേയാണ് അസദിന്റെ പ്രസ്‌താവന. ഐക്യരാഷ്ട്ര സഭയും, അമേരിക്കയും, റഷ്യയും തമ്മിലുള്ള സംയുക്ത ചര്‍ച്ച അടുത്തയാഴ്‌ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ അസദിന്റെ പ്രസ്‌താവന ആശങ്കാപരമാണെന്ന് അമേരിക്കയും, ഇസ്രായേലും പ്രതികരിച്ചു. സിറിയയെ പിന്തുണക്കുന്ന റഷ്യന്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല എന്നാണ് അമേരിക്ക പ്രതികരിച്ചത്. ഈ നടപടി കടുത്ത ഭീഷണിയാണെന്ന് ഇസ്രായേലും പറഞ്ഞു. ആയുധങ്ങള്‍ സിറിയയിലെ ഹിസ്‌ബുള്‍ തീവ്രവാദ സംഘത്തിന് കൈമാറരുത് എന്നും ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഇതോടെ വരും ദിവസങ്ങളില്‍ സിറിയന്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യത.
https://www.facebook.com/Malayalivartha