ഒക്‌ലഹോമയില്‍ വീണ്ടും ചുഴലിക്കാറ്റ് ; അമ്മയും കുഞ്ഞും ഉള്‍പ്പെടെ 5 മരണം
അമേരിക്കയിലെ ഒക്‌ലഹോമയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ അഞ്ച് മരണം. മരിച്ചവരില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടുന്നു. ഒക്‌ലഹോമയുടെ പടിഞ്ഞാറുഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ചുഴലിക്കാറ്റ് നാശം വിതച്ച് എത്തിയത്. 128-160 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ നിരവധി വാഹനങ്ങള്‍ തലകീഴായി മറിയുകയും വീടുകളുടെ മേല്‍ക്കൂര പറന്നു പോകുകയും ചെയ്‌തു. ഇത്തരത്തില്‍ തലകീഴായി മറിഞ്ഞ ഒരു വാഹനത്തില്‍ നിന്നാണ് അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിരവധി ആളുകളെ കാണാതായിട്ടുണ്ട്.
പ്രദേശത്ത് ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയും പെയ്തത് രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. വില്‍ റോജെര്‍സ് വേള്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങളും വിമാനത്താവളത്തിലേക്ക് എത്തേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഓക്‌ലഹോമയില്‍ അടുത്തിടെ വീശിയ ചുഴലിക്കാറ്റില്‍ 24 പേര്‍ മരിക്കുകയും 13,000 ത്തോളം വീടുകള്‍ക്ക് കേടുപാട് പറ്റുകയും ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha