ഇറാന്‍ പ്രസിഡന്റ് ഹെലികോപ്‌റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു
ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ് ഹെലികോപ്‌റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഹെലികോപ്‌റ്റര്‍ അടിയന്തിരമായി നിലത്തിറക്കിയതോടെയാണ് പ്രസിഡന്റും കൂട്ടരും രക്ഷപ്പെട്ടത്. എന്നാല്‍ എന്തുതരം അപകടമാണ് ഉണ്ടായതെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ ഒരു പദ്ധതി ഉദ്‌ഘാടനം ചെയ്യാനാണു നെജാദും സംഘവും ഇന്നലെ ഹെലികോപ്‌റ്ററില്‍ പുറപ്പെട്ടത്. അപകടമുണ്ടായെങ്കിലും ഹെലികോപ്‌റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റിനായി. പരിപാടിയില്‍ പങ്കെടുത്ത നെജാദ് കാറില്‍ തലസ്ഥാനമായ ടെഹ്‌റാനിലേക്കു മടങ്ങി.
https://www.facebook.com/Malayalivartha