രഹസ്യ രേഖകള്‍ ചോര്‍ത്തിയ കേസ്; മാനിംഗിന്റെ വിചാരണ ആരംഭിച്ചു
വിക്കീലീക്‌സിന് രഹസ്യരേഖകള്‍ ചോര്‍ത്തി നല്‍കിയ അമേരിക്കന്‍ സൈനികന്‍ ബ്രാഡ്‌ലി മാനിംഗിന്റെ വിചാരണ തിങ്കളാഴ്‌ച ആരംഭിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മാനിംഗിനെ ഇറാഖില്‍ നിന്ന് അറസ്റ്റ് ചെയ്‌തത്.
അല്‍ഖ്വയ്‌ദക്ക് പിന്തുണ നല്‍കിയതായുള്ള കുറ്റവും മാനിങ്ങിനെതിരെ ചുമത്തിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ മാനിംഗിന് തടവില്‍ കഴിയേണ്ടി വരും. മേരിലാന്റിലെ ഫോര്‍ട്ട് മെഡെ ക്യാമ്പില്‍ വെച്ചാണ് വിചാരണ നടക്കുന്നത്.
മാനിംഗിനെ പിന്തുണച്ച് ലോകമെമ്പാടും പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. വിചാരണക്കെതിരെ മൂവായിരത്തിലധികം പേര്‍ കോടതിക്ക് മുന്‍പില്‍ പ്രകടനം നടത്തി. ഇറാഖില്‍ പത്രപ്രവര്‍ത്തകര്‍ അടക്കം സഞ്ചരിച്ചിരുന്ന ഹെലികോപ്‌റ്റര്‍ വെടിവെച്ചിട്ട് അമേരിക്കന്‍ സൈനികര്‍ പരിഹസിച്ചു ചിരിക്കുന്ന വീഡിയോ ഉള്‍പ്പെടേയുള്ളവ പുറത്തു കൊണ്ടു വന്നതും മാനിംഗ് ആണ്.
https://www.facebook.com/Malayalivartha