പാക്കിസ്ഥാനില്‍ ഇനി ഷെരീഫ് യുഗം; പ്രധാന മന്ത്രിയായി നവാസ് ഷെരീഫ് അധികാരമേറ്റു
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് ചുമതലയേറ്റു. ഇത് മൂന്നാം തവണയാണ് നവാസ് ഷെരീഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുന്നത്. നാഷണല്‍ അസംബ്ലിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട 342 അംഗങ്ങളില്‍ 180 പേര്‍ ഷെരീഫിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ്(പി.എം.എല്‍) പ്രതിനിധികളാണ്. പ്രസിഡന്റ് ആസിഫലി സര്‍ദാരിയാണ് നവാസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പട്ടാള അട്ടിമറിയെ തുടര്‍ന്ന് 1999ല്‍ രാജ്യം വിട്ട ഷെരീഫ് 2007 ലാണ് രാജ്യത്ത് തിരിച്ചെത്തിയത്. പട്ടാള അട്ടിമറിയെ തുടര്‍ന്ന് അധികാരത്തില്‍ വന്ന പര്‍വേസ് മുഷറഫ് ഷെരീഫിനെ ജീവപര്യന്തത്തിന് ശിക്ഷിച്ചെങ്കിലും സൗദിയിലേക്ക് രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha