ജാക്‌സന്റെ മകള്‍ ഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
അന്തരിച്ച പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ മകള്‍ പാരിസ് ജാക്‌സണ്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ബുധനാഴ്‌ചയാണ് സംഭവം. വലതു കൈയ്യുടെ ഞരമ്പ് മുറിച്ച നിലയില്‍ 15-കാരിയായ പാരിസിനെ ലോസ് ആഞ്ചലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥിതി ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പാരീസന്റെ മാതാവും ജാക്‌സന്റെ മുന്‍ ഭാര്യയുമായ ഡെബീ റോവ് ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയിലാണ് മകളുടെ ആത്മഹത്യാശ്രമത്തെക്കുറിച്ചുള്ള വാര്‍ത്ത സ്ഥിരീകരിച്ചത്.
കടുത്ത വിഷാദ രോഗം മൂലമാണ് പാരിസ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നാണ് നിഗമനം. 2009ല്‍ മൈക്കിള്‍ ജാക്‌സന്റെ മരണശേഷം പാരീസിന് 72 മണിക്കൂര്‍ കൗണ്‍സിലിംഗ് നല്‍കിയിരുന്നു.ജാക്‌സന്‍ന്റെ മരണമാണ് പാരീസിനെ വിഷാദ രോഗത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കല്‍ അറിയിച്ചു. ഇതിനു മുന്‍പും പാരിസ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. 2009-ല്‍ അന്തരിച്ച പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സന് പാരിസ് ഉള്‍പ്പടെ മൂന്ന് മക്കളുണ്ട്.
https://www.facebook.com/Malayalivartha