അമേരിക്കയില്‍ വീണ്ടും വെടിവെയ്‌പ്; അക്രമിയടക്കം 5 പേര്‍ മരിച്ചു
അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ചയായിരുന്നു സംഭവം. മരിച്ചവരില്‍ അക്രമിയും അയാളുടെ പിതാവും സഹോദരനും ഉള്‍പ്പെടുന്നു. വീട്ടില്‍ വെടിവെപ്പു നടത്തിയ ശേഷം അക്രമി സാന്റാ മോണിക്ക കോളേജിലെത്തിയും വെടിയുതിര്‍ക്കുകയായിരുന്നു. കറുത്ത വസ്‌ത്ര ധാരിണിയായ അക്രമി കോളേജ് ലൈബ്രറിക്ക് സമീപം വെച്ചാണ് വെടിവെയ്‌പ് നടത്തിയത്. പോലീസിന്റെ തിരിച്ചുള്ള വെടിവെപ്പിലാണ് അക്രമി കൊല്ലപ്പെട്ടത്.
വെടിവെപ്പില്‍ അഞ്ചു പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അമേരിക്കയില്‍ ഇത്തരത്തിലുള്ള ആക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. ഇക്കഴിഞ്ഞ ഡിസംബറില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 പേര്‍ മരിച്ചിരുന്നു. അതിനു മുന്‍പ് സിനിമ തീയറ്ററില്‍ ഉണ്ടായ വെടിവെപ്പില്‍ 12 പേരും കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് തോക്ക് വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ അമേരിക്കയില്‍ കര്‍ശ്ശനമാക്കിയിരുന്നു.
https://www.facebook.com/Malayalivartha