ജര്‍മ്മനിയില്‍ വെള്ളപ്പൊക്കത്തില്‍ അണക്കെട്ട് തകര്‍ന്നു
ജര്‍മ്മനിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അണക്കെട്ട് തകര്‍ന്നു. കിഴക്കന്‍ ജര്‍മ്മനിയിലെ മാഗ്‌ഡബര്‍ഗിലുള്ള എല്‍ബെ നദിക്ക് കുറുകെയുള്ള അണക്കെട്ടാണ് തകര്‍ന്നത്. ഇതിനെ തുടര്‍ന്ന് പ്രദേശത്തു നിന്ന് 23,000ത്തോളം ആളുകളെ ഒഴിപ്പിച്ചു. ഇവിടത്തെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. സാധാരണ ജലനിരപ്പിനേക്കാള്‍ മൂന്നിരട്ടി അധികമാണ് ഞായറാഴ്‌ച ഇവിടത്തെ ജലനിരപ്പ്. വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിനിടയില്‍ അണക്കെട്ടുകള്‍ തകര്‍ക്കുമെന്ന ഊമകത്തും അധികൃതര്‍ക്ക് ലഭിച്ചു. ഇതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മധ്യയൂറോപ്പിലാകെ ഇതുവരെ 15 പേര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ഹംഗറിയിലെ ദനുബെ നദിയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നദിക്കു സമീപമുള്ളവരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha