400 കുട്ടികള്‍ക്ക് ഐഎസ് പരിശീലനം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്, സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്
ഐഎസിന്റെ കലാപം അവസാനിക്കുന്നില്ല. കുട്ടികള്‍ക്കും പരിശീലനം നല്‍കുകയാണ് ഐഎസ് തീവ്രവാദികള്‍. സിറിയയില്‍ കലാപം നടത്തുന്നതിനായാണ് കുട്ടികള്‍ക്കും പരിശീലനം നല്‍കി വരുന്നത്. നാനൂറിലധികം കുട്ടികള്‍ക്കാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ടുകളുള്ളത്. സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികള്‍ക്ക് യുദ്ധത്തിലേര്‍പ്പെടുന്നതിനായി ഈ വര്‍ഷം ഇതുവരെ 400 ഓളം കുട്ടികള്‍ക്ക് പരിശീലനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
കുട്ടികളെ ഉപയോഗിച്ചാണ് ഇവര്‍ \'അഷ്ബാല്‍ അല്‍ ഖിലാഫ എന്ന വിഭാഗത്തിനു രൂപം നല്‍കിയത്. ഇവര്‍ സൈനിക, മത പരീശലനങ്ങള്‍ നല്‍കുന്നുണ്ട്. എട്ടു വയസുള്ള ഒരു കുട്ടി തോക്ക് നിറയ്ക്കുന്നതിന്റെയും വെടിവയ്ക്കുന്നത് പരിശീലിക്കുന്നതിന്റെയും വിഡിയോ ഐഎസ് അനുഭാവ അക്കൗണ്ടുകളില്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഐഎസ് നിയന്ത്രണത്തിലല്ലാതെ മേഖലകളില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടുന്നതിനു കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. ഐഎസ് കുട്ടികളെ ചാവേറുകളായി ഉപയോഗിക്കുന്നുവെന്ന് ഇതിന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha