ജോലി ഉപേക്ഷിച്ച് വൈറ്റ് ഹൗസ് ജീവനക്കാരി
പ്രസിഡന്റ് ഒബാമയുടെ ഭാര്യ മിഷേലിന്റെ സൗന്ദര്യബോധവുമായി ചേര്‍ന്നുപോകാന്‍ കഴിയാത്തതിനാല്‍ ആറുവര്‍ഷമായി വൈറ്റ് ഹൗസില്‍ പുഷ്പാലങ്കാര ക്രമീകരണം നടത്തിവന്ന ലോറ ഡോളിങ് ജോലി മതിയാക്കി.
ലോറ ഒരു മാസം മുമ്പേ ജോലി വിട്ടെങ്കിലും അടുത്തിടെയാണ് \'വാഷിങ്ടണ്‍ പോസ്റ്റില്‍ വാര്‍ത്ത വന്നത്. വാര്‍ത്തകള്‍ക്കു പുറമേ വിശകലനങ്ങള്‍ കൂടി വരാന്‍ തുടങ്ങിയതോടെ ലോറയുടെ സേവനങ്ങളേയും സൗന്ദര്യബോധത്തേയും പുകഴ്ത്തി മിഷേല്‍ തന്നെ പത്രക്കുറിപ്പിറക്കി. പുതിയ അവസരങ്ങളും ആശയാഭിലാഷങ്ങള്‍ക്കിണങ്ങുന്ന ജോലികളും ചെയ്യാനാണ് രാജിവച്ചതെന്നു തൊട്ടുപിറകേ ലോറയും പറഞ്ഞു.
എന്നാല്‍ ഒരുമാസത്തിനു ശേഷം ഉണ്ടായ അറിയിപ്പും ബദല്‍ പത്രക്കുറിപ്പും കാര്യങ്ങള്‍ ശുഭകരമല്ല എന്നാണു വ്യക്തമാക്കിയത്. ലോറയുടെ \'ബഹളം നിറഞ്ഞ പുഷ്പ ക്രമീകരണം മിഷേലിന്റെ \'ആധുനികവും ലളിതവുമായ സൗന്ദര്യബോധവുമായി ചേര്‍ന്നുപോകുന്നില്ല എന്നാണ് ചോര്‍ന്നുകിട്ടിയ വിവരം.
രാഷ്ട്രത്തലവന്‍മാരുടെ ഔദ്യോഗിക സന്ദര്‍ശന വേളകളിലും മറ്റു സല്‍ക്കാരവേളകളിലും വൈറ്റ് ഹൗസില്‍ പുഷ്പ ക്രമീകരണങ്ങളുടെ ചുമതലയാണ് ലോറ വഹിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha