ജര്‍മ്മന്‍ വിമാനം അപകടത്തില്‍പെടുമ്പോള്‍ ഒരു പൈലറ്റ് കോക്ക്പിറ്റ് വിട്ടിരുന്നു
ഫ്രാന്‍സിലെ ആല്‍പ്‌സ് മലനിരകളില്‍ തകര്‍ന്നുവീണ ജര്‍മ്മന്‍ വിമാനം എ 320ന്റെ പൈലറ്റുമാരില്‍ ഒരാള്‍ അപകടത്തിനു മുന്‍പ് കോക്ക്പിറ്റ് വിട്ടിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ വിമാനം തകര്‍ന്നുവീഴുന്നതിനു മുന്‍പ് ഇയാള്‍ക്ക് തിരിച്ചു കോക്ക്പിറ്റില്‍ കടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ പെടുമ്പോള്‍ ഒരു പൈലറ്റ് മാത്രമാണ് കോക്ക്പിറ്റിലുണ്ടായിരുന്നത്. കോക്ക്പിറ്റിലെ വോയ്‌സ് റെക്കോര്‍ഡറില്‍ നിന്ന് ഇതിന്റെ തെളിവു ലഭിച്ചതായി ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുറത്തേക്കു പോയ പൈലറ്റ് കോക്ക്പിറ്റില്‍ തിരിച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ അത് അകത്തുനിന്ന് പൂട്ടിയിരുന്നു. ഇതേതുടര്‍ന്ന് ആദ്യം മൃദുവായും പിന്നീട് ശക്തിയോടെയും വാതിലില്‍ മുട്ടിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഇതോടെ ഇയാള്‍ വാതില്‍ അടിച്ചുപൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നതായും അന്വേഷണ സംഘത്തിലെ പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യുയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha