അഭിസാരികയാണെന്ന് തിരിച്ചറിയുന്ന തരത്തിലുള്ള വേഷങ്ങള്‍ക്ക് ഫ്രാന്‍സില്‍ വിലക്കേര്‍പ്പെടുത്തുന്നു
ഓരോ രാജ്യത്തിനും അവരവരുടേതായ സംസ്‌കാരത്തെ വിളിച്ചറിയിക്കുന്ന വേഷവിധാനമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. വേഷത്തില്‍ നിന്നും ഒരു വ്യക്തിയുടെ തൊഴില്‍ ഏതെന്ന് കുറെയൊക്കെ മനസ്സിലാക്കാനാവും എന്നൊരു ചിന്താഗതിയുണ്ട്. അതുകൊണ്ടാണല്ലോ സിനിമകളിലെ നായികാ-നായകന്മാരെ അധ്യാപകരായും പത്രപ്രവര്‍ത്തകരായും വക്കീലന്‍മാരുമായി ഒക്കെ മാറ്റുമ്പോള്‍ കട്ടികണ്ണടയും ഹെയര്‍സ്‌റ്റൈലുമൊക്കെ ഒരു പ്രത്യേക തൊഴിലിലുള്ളവര്‍ക്ക് ഏറെക്കുറെ എല്ലാസിനിമയിലും ഒരു പോലെയായിരിക്കുന്നത്.
അതു പോലെതന്നെയാണ് യഥാര്‍ത്ഥ ജീവിതത്തിലും എന്നതാണ് സത്യം. യാത്രക്കിടയില്‍ നമ്മള്‍ കാണുന്ന അപരിചിതരെകുറിച്ച് ഈ വ്യക്തി ടീച്ചറായിരിക്കുമെന്നോ നേഴ്‌സ് ആയിരിക്കുമെന്നോഒക്കെ നമുക്കൊരു തോന്നലുണ്ടാകാറില്ലേ. അവരുടെവേഷവും പെരുമാറ്റരീതികളുംകൊണ്ട് നമുക്ക തോന്നുന്നതാണത്.
ചില വിദേശരാജ്യങ്ങളിലെ തെരുവുകളില്‍ കൂടി നടക്കുമ്പോള്‍ നമ്മുടെ മുമ്പിലെത്തുന്ന സ്ത്രീകളില്‍ ചിലരെ കാണുമ്പോള്‍ തന്നെ മനസ്സിലാകും ഇവര്‍ലൈംഗികത്തൊഴിലാളിയാണെന്ന്. കാരണം അവരുടെ വേഷം അപ്രകാരമുള്ളതായിരിക്കും. ലൈംഗികോത്തേജനത്തിനിടയാക്കുന്ന തരത്തില്‍ ശരീരപ്രദര്‍ശനവും ചേഷ്ടകളുമായി നടക്കുന്ന അവരെ മറ്റുള്ളവര്‍ ആ തരത്തില്‍തന്നെ തിരിച്ചറിയണമെന്ന് അവരാഗ്രഹിക്കുന്നതുകൊണ്ടാണ് അവര്‍ അപ്രകാരം ചെയ്യുന്നത്. അവരുടെ തൊഴിലിന് പ്രയോജനവുമാണത്.
എന്നാല്‍ അത്തരം വേഷവിധാനങ്ങളുമായി പൊതുസ്ഥലങ്ങളില്‍ കാണപ്പെടുന്നത് വിലക്കിക്കൊണ്ടുള്ള നിയമംകൊണ്ടു വരാന്‍ ശ്രമിക്കുകയാണ് ഫ്രാന്‍സ്. ഇനി മുതല്‍ അഭിസാരികമാര്‍ ഫ്രാന്‍സില്‍ ജീന്‍സും ട്രെയിനറുമാണ് ധരിക്കേണ്ടതെന്ന് അനുശാസിക്കുന്ന ചട്ടംകൊണ്ടു വരാന്‍ പോകുകയാണ്. പരസ്യപ്പടുത്താതെ വേശ്യാവൃത്തി ചെയ്യുന്നത് ഫ്രാന്‍സില്‍ നിയമവിധേയമാണ്. എന്നാല്‍ ഒരാളെ ലൈംഗികത്തൊഴിലിനു വിട്ടിട്ട് അതില്‍ നിന്നും മറ്റൊരാള്‍ ഉപജീവനം കണ്ടെത്തുന്നത് (ഇവരുടെ ദല്ലാളന്‍മാര്‍) ഫ്രാന്‍സില്‍ കുറ്റകരമാണ്.
വേശ്യകളുടെസംഘടന പുതിയ നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha