ജര്‍മന്‍ വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റിക്കോര്‍ഡറില്‍നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
സ്‌പെയിനിലെ ബാര്‍സിലോനയില്‍നിന്നു ജര്‍മനിയിലേക്ക് പോയ വിമാനം സഹപൈലറ്റ് തകര്‍ക്കാനൊരുങ്ങുബോള്‍ അടഞ്ഞ കോക്ക്പിറ്റ് വാതിലില്‍ പൈലറ്റ് കോടാലികൊണ്ട് ആഞ്ഞുവെട്ടുന്ന ശബ്ദം.
യാത്രക്കാര്‍ അലറി വിളിച്ച്‌കൊണ്ടിരുന്നു. ദൈവത്തെയോര്‍ത്ത് ഈ വാതിലൊന്നു തുറക്കൂവെന്ന് പൈലറ്റ് കരഞ്ഞ് പറഞ്ഞിട്ടും ആല്‍പസ് പര്‍വതനിരയിലിടിച്ചു തകര്‍ക്കാന്‍ വിമാനം മെല്ലെ താഴ്ത്തിക്കൊണ്ടിരിക്കുന്ന സഹപൈലറ്റിന്റെ ഭാഗത്തു പരമനിശ്ശബ്ദത.
ജര്‍മന്‍വിങ്‌സ് വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റിക്കോര്‍ഡറില്‍നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ജര്‍മന്‍ പത്രം ബില്‍ഡ് ആണ് പുറത്തുവിട്ടത്. ശപിക്കപ്പെട്ട ആ അവസാന നിമിഷങ്ങളുടെ ശബ്ദരേഖ അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നത്. ബാര്‍സിലോനയില്‍നിന്നു പുറപ്പെടുംമുന്‍പു ബാത്ത്‌റൂമില്‍ പോകാന്‍ സമയം കിട്ടിയില്ലെന്നു വിശദീകരിച്ചാണു പൈലറ്റ് കോക്ക്പിറ്റ് വിടുന്നത്. തിരികെയെത്തിയപ്പോള്‍ കോക്ക്പിറ്റ് വാതിലില്‍ പൂട്ടുവീണിരിക്കുന്നു. വിമാനം താഴ്ചയിലേക്കു പതിക്കുന്നതു മനസ്സിലാക്കുന്നതോടെ യാത്രക്കാരുടെ നിലവിളി. എത്ര ശ്രമിച്ചിട്ടും വാതില്‍ തുറക്കാത്തപ്പോള്‍ ഈ നശിച്ച വാതില്‍ തുറക്കെന്നു പറഞ്ഞു പൈലറ്റ് ആക്രോശിക്കുന്നതു കേള്‍ക്കാം.
അതിനിടെ, വിമാനം ഇടിച്ചു തകര്‍ത്ത സഹപൈലറ്റ് ആന്‍ഡ്രിയാസ് ലുബിട്‌സിനു മാനസികാസ്വാസ്ഥ്യവും വിഷാദരോഗവും മാത്രമല്ല, കാഴ്ചത്തകരാറുമുണ്ടായിരുന്നെന്നു റിപ്പോര്‍ട്ടുകള്‍. വിമാനം തകര്‍ക്കാന്‍ ഇയാള്‍ പണ്ടേ പദ്ധതിയിട്ടെന്നു ജര്‍മന്‍വിങ്‌സ് ജീവനക്കാരിയായ മുന്‍ കാമുകി വെളിപ്പെടുത്തിയതിനു പിന്നാലെയാണു ലുബിട്‌സിന്റെ കൂടുതല്‍ രോഗവിവരങ്ങള്‍ പുറത്തായത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ലുഫ്താന്‍സയില്‍ പൈലറ്റ് കരിയര്‍ അസാധ്യമെന്നു തിരിച്ചറിഞ്ഞുള്ള നിരാശമൂലമാകണം ലുബിട്‌സ് കടുംകൈ ചെയ്തതെന്നാണു മുന്‍ കാമുകിയുടെ നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha