ഇനി അല്‍പമൊന്ന് ആശ്വസിക്കാം, യെമനില്‍ നിന്ന് മൂന്ന് മലയാളികള്‍ തിരിച്ചെത്തി
യെമനില്‍ കലാപം തുടരുന്നതിനിടെ മൂന്ന് മലയാളികള്‍ കൂടി കേരളത്തിലെത്തി. ചങ്ങനാശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടി , കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ് കോര, ഈരാറ്റുപേട്ട സ്വദേശി ലിജോ എന്നിവരാണ് തിരിച്ചെത്തിയത്. യെമനിലെ അവസ്ഥ വളരെ മോശമാണെന്നും മലയാളികളടക്കം നിരവധി പേര്‍ ഭീതിയിലാണെന്നും ലിജോ മാധ്യമങ്ങളോട് പറഞ്ഞു. എംബസിയുടെ സഹായത്തോടെ സ്വന്തം ചെലവിലാണ് എത്തിയതെന്നും ലിജോ പറയുന്നു. യെമനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യ വിമാനം അയച്ചതിനെ തുടര്‍ന്നാണ് ഇവര്‍ തിരികെ എത്തിയത്. 180 സീറ്റുള്ള എയര്‍ബസ് 320 ഇന്നു രാവിലെ 7.45ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. ഇന്ന് വൈകുന്നേരം തന്നെ ഇന്ത്യക്കാരുമായി വിമാനം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യവക്താവ് അറിയിച്ചു.
യെമനിലേക്ക് വിമാനം അയക്കാന്‍ അനുമതി ലഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സനായില്‍ പുറത്തിറങ്ങാനാവാതെ മലയാളികളടക്കം മൂവായിരത്തിലേറെ ഇന്ത്യക്കാരാണ് കുടുങ്ങിയിരിക്കുന്നത്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സായുധ അകമ്പടിയോടെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൊച്ചിയില്‍ നിന്നു തിരിച്ചിട്ടുണ്ട്. എം.വി. കവരത്തി, കോറല്‍ സീ എന്നീ കപ്പലുകളാണ് യെമനിലേക്കു പുറപ്പെട്ടത്. ഇരു കപ്പലുകളുടെയും നിയന്ത്രണം പൂര്‍ണമായും നാവിക സേന ഏറ്റെടുത്തതായാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha