കാറിനുള്ളില്‍ സിംഹത്തോടൊപ്പം , ലയണ്‍ സഫാരിക്കിടയിലെ അപകടവിവരണവുമായി ഓസ്‌ട്രേലിയന്‍ ടൂറിസ്റ്റ്
ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നുള്ള ബ്രെന്‍ഡന്‍ സ്മിത്ത് ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗിലുള്ള ലയണ്‍ സഫാരിയെകുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.
അപ്പോഴെല്ലാം അവിടെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിച്ചിരുന്നതുമാണ്. ഏതായാലും രണ്ടു ദിവസം മുമ്പാണ് അതിന് അവസരം കിട്ടിയത്. എന്നാല്‍ അയാളുടെ യാത്ര, മറക്കാനാവാത്തതായി മാറിയത് ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാരണങ്ങള്‍ കൊണ്ടാണ്.
സിംഹങ്ങള്‍ സൈ്വര്യ വിഹാരം നടത്തുന്ന ലയണ്‍ സഫാരി പാര്‍ക്കിനുള്ളിലൂടെ കാഴ്ചകള്‍ കണ്ട് സാവധാനം കാറോടിച്ചു വരികയായിരുന്നു ബ്രെന്‍ഡന്‍ സ്മിത്ത് . നിനച്ചിരിക്കാത്ത നേരത്തില്‍ ഒരു കൂറ്റന്‍ സിംഹം പതിയെ പൊയ്‌ക്കൊണ്ടിരുന്ന ആ കാറിന്റെ ജനാലച്ചില്ലയിലേയ്ക്ക് ഒറ്റച്ചാട്ടം. ആ ഭീമന്‍ സിംഹത്തിന്റെ ഭാരവും വന്നു പതിച്ചതിന്റെ ആഘാതവും കൊണ്ട് ജനാലച്ചില്ല് തകര്‍ന്ന് സിംഹം അയാളുടെ മടിയിലേക്കാണ് വീണത്.
ബ്രെന്‍ഡന് തന്റെ ഹൃദയം നിലച്ചതു പോലെ തോന്നി. അനങ്ങാതെയിരുന്നു. അയാളുടെ കാലില്‍ ഒന്നു കടിയ്ക്കുകയും മാന്തി പറിക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ സിംഹത്തിന് എന്തു തോന്നിയെന്നറിയില്ല. അത് വന്ന വഴിയേ ഇറങ്ങിപ്പോയി. ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ബ്രെന്‍ഡന്‍ ആശുപത്രിയിലേയ്ക്ക് പോയി.
പ്രഥമശുശ്രൂഷകള്‍ക്കു ശേഷം സുഖം പ്രാപിച്ചു വരുന്നതായി ഫെയ്‌സ്ബുക്കിലൂടെ എല്ലാവരേയും അറിയിച്ചു. സിംഹത്തിന്റെ ആക്രമണം കൊണ്ട് കാല്‍ അനക്കാന്‍ വയ്യാതായതിന് പക്ഷേ ഒരു പ്രയോജനമുണ്ടായി. ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുന്നത് ഇരുന്നു കാണാന്‍ പറ്റിയെന്ന് ഓസ്‌ട്രേലിയക്കാരനായ ബ്രെന്‍ഡന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha