മലാവി 45 കോടിയുടെ ആനക്കൊമ്പുകള്‍ കത്തിക്കുന്നു
ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണു ആഫ്രിക്കന്‍ രാജ്യമായ മലാവി. എന്നാല്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പേറിയ \'കത്തിച്ചുകളയല്‍\' നടക്കുന്നത് ഇവിടെയാണ്. 50 ലക്ഷം പൗണ്ടിനുമുകളില്‍ (45 കോടി രൂപ)വില മതിക്കുന്ന ആനക്കൊമ്പുകളാണു മലാവിയില്‍ കത്തിക്കാനൊരുങ്ങുന്നത്. വന്യജീവി സംരക്ഷണത്തിനോടുള്ള ശക്തമായ നിലപാടു ബോധിപ്പിക്കാനാണു കടുത്ത ദാരദ്ര്യത്തിനിടയിലും മലാവിയുടെ ഉന്നതമായ സന്ദേശം.
മലാവിയുടെ ശേഖരത്തില്‍ നാലു ടണ്ണോളം ആനക്കൊമ്പുണ്ട്. ഇതുമുഴുവന്‍ കത്തിക്കാനാണു നീക്കം. മലാവി പാര്‍ലമെന്റിന്റെ റൂഫ്‌ടോപ്പില്‍ പ്രസിഡന്റ് പീറ്റര്‍ മുത്താരിക്കയായിരിക്കും കത്തിക്കലിനു നേതൃതം കൊടുക്കുക.
എന്നാല്‍ മലാവിയുടെ നടപടിക്ക് ഏറെ സവിശേഷതകളുണ്ട്. 35 ദശലക്ഷം പൗണ്ടോളം സര്‍ക്കാര്‍ ഫണ്ടില്‍നിന്നു തട്ടിച്ചു എന്ന വലിയ വിവാദം നടക്കുന്നതിനിടയ്ക്കാണ് ഇത്തരത്തില്‍ ഒരു നടപടി. ഈ വര്‍ഷം ആദ്യമുണ്ടായ വെള്ളപ്പൊക്കത്തില്‍ 300 പേര്‍ മരിക്കുകയും രണ്ടേകാല്‍ ലക്ഷം പേര്‍ക്കു വീടുകള്‍ നഷ്ടമാകുകയും ചെയ്തു. ഈ കഷ്ടതകള്‍ക്കിടയിലും വന്യജീവി സംരക്ഷണത്തിനായി മലാവി എടുത്ത നിലപാടുകള്‍ ശരിക്കും പ്രചോദിപ്പിക്കുന്നതാണെന്നു ആനക്കൊമ്പ് കച്ചവടത്തിനെതിരേ നാളുകളായി ക്യാമ്പയിന്‍ നയിക്കുന്ന ലിലോംഗ്‌വി വൈല്‍ഡ് ലൈഫ് ട്രസ്റ്റിന്റെ ജനറല്‍ മാനേജര്‍ ജോണി വോണ്‍ പറയുന്നു.
വന്യജീവി കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുക എന്നെഴുതിയ ടീഷര്‍ട്ടം ധരിച്ചാവും പീറ്റര്‍ മുത്താരിക്കയുടെ ആനക്കൊമ്പു കത്തിക്കല്‍ നടക്കുന്നത്. പിടിച്ചെടുത്ത ആറു ടണ്ണോളം ആനക്കൊമ്പുകള്‍ എത്യോപ്യ കത്തിച്ചതിനെത്തുടര്‍ന്നാണു മലാവിയും ഇതു പിന്തുടര്‍ന്നത്. വരും ആഴ്ചകളില്‍ 15 ടണ്ണോളം ആനക്കൊമ്പ് കെനിയയും കത്തിച്ചുകളയുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha