അമേരിക്ക വിവരം ചോര്‍ത്തുന്നതില്‍ ഇന്ത്യയുടെ സ്ഥാനം അഞ്ചാമത്
അമേരിക്ക ഇമെയിലുകളും ടെലഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തുന്നതില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. അമേരിക്കയുടെ ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഫോണ്‍ ചോര്‍ത്തിയ വിവരം പുറം ലോകത്തെ അറിയിച്ച മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡനെ തനിക്ക് അറിയാമെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാന്‍ അസാഞ്ചെ തയ്യാറായില്ല. ഓസ്‌ട്രേലിയയിലെ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അസാഞ്ചെ ഇക്കാര്യം വ്യക്തമാക്കിയത്.
യാഹു, ഗൂഗിള്‍,ഫെയ്‌സ്‌ബുക്ക് എന്നിവരുടെ സെര്‍വറുകളില്‍ നിന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത ഗാര്‍ഡിയന്‍ പത്രമാണ് പുറത്തുവിട്ടത്. മുന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ജീവനക്കാരനായിരുന്ന സ്‌നോഡനിലൂടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. സ്‌നോഡനുമായുള്ള അഭിമുഖം ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടതോടെ സ്‌നോഡനെ കാണാതായിട്ടുണ്ട്. ചൈനീസ് നിയന്ത്രണത്തിലുള്ള ഹോങ് കോങ്ങിലെ ഹോട്ടലില്‍ നിന്നാണ് സ്‌നോഡനെ കാണാതായത്.
എന്തൊക്കെയാണെങ്കിലും അമേരിക്കക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യസുരക്ഷയുടെ പേരിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് അമേരിക്കയുടെ പക്ഷം.
https://www.facebook.com/Malayalivartha