യെമന്‍: അഭയാര്‍ഥി ക്യാംപിനു നേരെ വ്യോമാക്രമണത്തില്‍ നാല്‍പത് പേര്‍ കൊല്ലപ്പെട്ടു
യെമനിലെ അഭയാര്‍ഥി ക്യാംപില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 200 ഓളം പേര്‍ക്കു പരുക്കേറ്റതായാണ് വിവരം. അഭയാര്‍ഥി ക്യാംപിനു സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട സൈനികരില്‍ മൂന്നുപേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
സൗദി അറേബ്യയാണ് വ്യോമാക്രമണം നടത്തിയതെന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വ്യോമാക്രമണം നടന്നിട്ടില്ലെന്നും ഹൂതികള്‍ നടത്തിയ ആക്രമണത്തിലാണ് അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സനാ നഗരത്തിലെ ആയുധപ്പുരയ്ക്കു നേരെ ഇന്നലെ ആക്രമണമുണ്ടായി. സംഘര്‍ഷം രൂക്ഷമായതോടെ അഭയാര്‍ഥി ക്യാംപുകളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്.
അതേസമയം, യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിനു കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കി. ഇതിനായി പ്രാദേശിക കപ്പല്‍ തയാറാക്കിയതായി കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha