ധാക്കയില്‍ വീണ്ടും എഴുത്തുകാരന്റെ രക്തം
സന്നദ്ധസംഘടനാ പ്രവര്‍ത്തകനും സ്വതന്ത്ര ആശയങ്ങളില്‍ വിശ്വസിക്കുന്ന എഴുത്തുകാരനുമായിരുന്ന വാഷിഖുറഹ്മാന്‍ മിസ്ഹു (27) എന്ന ബ്ലോഗറെ മൂന്നംഗ സംഘം ഇന്നലെ രാവിലെ വെട്ടിക്കൊന്നു. സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രശസ്ത ബ്ലോഗ് എഴുത്തുകാരനായ അവ്ജിത് റോയിയെ ഭാര്യയുടെ മുന്‍പിലിട്ടു വെട്ടിക്കൊന്ന് ഒരുമാസത്തിനുള്ളിലാണു ധാക്കയില്‍ രണ്ടാമത്തെ കൊലപാതകം. പിടിയിലായ രണ്ടുപേരും മതപാഠശാലാ വിദ്യാര്‍ഥികളാണ്. ആശയപരമായ എതിര്‍പ്പുകള്‍ കാരണമാണു വാഷിഖിനെ അക്രമികള്‍ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഇവരില്‍നിന്നു കത്തികളും പിടിച്ചെടുത്തു.
ബംഗ്ലദേശില്‍ എഴുത്തുകാരെ ലക്ഷ്യംവച്ചുള്ള ആക്രമണം പതിവാണ്. 2013 ഫെബ്രുവരിയിലാണു റജീബ് ഹൈദര്‍ എന്ന ബ്ലോഗറെ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ 18-ാം തീയതിയാണ് ഹൈദര്‍ കൊലക്കേസില്‍, നിരോധിത സംഘടനയായ അന്‍സാറുല്ല ബംഗ്ലയുടെ നേതാവിനുമേല്‍ കുറ്റം ചുമത്തിയത്.
അവ്ജിത് റോയി കൊലക്കേസില്‍ യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ സഹായത്തോടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ധാക്കയിലെ പുസ്തകമേളയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴാണ് ആളുകള്‍ നോക്കിനില്‍ക്കെ അവ്ജിതിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഭാര്യ റഫീദയ്ക്കു തലയ്ക്കു പരുക്കേല്‍ക്കുകയും ഒരു കൈവിരല്‍ നഷ്ടമാവുകയും ചെയ്തു. യുഎസില്‍ താമസിക്കുന്ന അവ്ജിതും ഭാര്യയും ജന്മനാട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha